.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പട്ന: ബിഹാറിൽ ഭീകരാവാദ പ്രവർത്തനങ്ങൾക്കു ഗൂഢാലോചന നടത്തിയതിന് നാലു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ചമ്പാരൻ സ്വദേശികളായ മുഹമ്മദ് തൻവീർ, മുഹമ്മദ് ആബിദ്, മുഹമ്മദ് ബിലാൽ, ഇർഷാദ് ആലം എന്നിവർക്കെതിരെയാണ് പട്ന എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇവർ ആക്രമണ പദ്ധതിക്കായി ആയുധങ്ങൾ ശേഖരിക്കുകയും പോപ്പുലർ ഫ്രണ്ട് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. കേസിൽ ഇതിനോടകം പതിനഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സമുദായത്തിലെ യുവാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെതാണ് അർഷാദ് ആലമിനെതിരെ ചാർത്തിയിരിക്കുന്ന കുറ്റാരോപണം. പോപ്പുലർ ഫ്രണ്ട് ആയുധ പരീശിലകൻ യാക്കൂബ് ഖാന് ആയുധങ്ങൾ കൈമാറിയെന്നതാണ് മുഹമ്മദ് തൻവീർ, മുഹമ്മദ് ആബിദ് എന്നിവർക്കെതിരെയുള്ള കുറ്റം.