ചെങ്കോട്ട സ്ഫോടനം എൻഐഎ അന്വേഷിക്കും; കേസ് കൈമാറി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസ് എൻഐഎ അന്വേഷിക്കും. കേസ് ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയ്ക്ക് കൈമാറി. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. ഇതിൽ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി ചെങ്കോട്ട 3 ദിവസത്തേക്ക് അടച്ചിടും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലാൽ കില മെട്രൊ സ്റ്റേഷന്‍റെ വയലറ്റ് ലൈനും ഡിഎംആർസി അടച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗ–അട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകൾ താത്ക്കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിൻ കോമൺവെൽത്ത് ആന്‍റ് ഡവലപ്മെന്‍റ് ഓഫിസും അറിയിച്ചു.