നിമിഷപ്രിയ
file image
ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ആവശ‍്യപ്പെട്ട് എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളി എംപിമാരായ ജോൺ ബ്രിട്ടാസും, കെ. രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര‍്യമന്ത്രിക്കും കത്തയച്ചത്.
കൂടാതെ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആവശ‍്യപ്പെട്ടു.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യെമനിലെ പബ്ലിക് പ്രോസിക‍്യൂട്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
എന്നാൽ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് നിമിഷപ്രിയയുടെ കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, ചില മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയുള്ള അറിവ് മാത്രമാണുള്ളതെന്നുമാണ് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് പറയുന്നത്.