നിതിൻ നബീൻ.

 

File

India

ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബിൻ ചുമതല‍‌യേറ്റു

ബിജെപിയുടെ 12ാമത് ദേശീയ അധ‍്യക്ഷനാണ് നിബിൻ

Aswin AM

ന‍്യൂഡൽഹി: ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. പാർട്ടിയുടെ 12ാമത് അധ‍്യക്ഷനാണ് നിതിൻ. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനായ നിതിൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ‍്യക്ഷനാണ്. വർക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നാണ് ദേശീയ അധ‍്യക്ഷനായി ചുമതലയേറ്റെടുക്കുന്നത്.

2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിൻ നബീൻ പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് രണ്ടായിരത്തി പത്തു മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു.

ഛത്തീസ്ഗഡിന്‍റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു