ലാലു പ്രസാദ് യാദവും നിതീഷ് കുമാറും File photo
India

ഇന്ത്യ സഖ്യത്തിലേക്കുള്ള ലാലുവിന്‍റെ ക്ഷണം നിതീഷ് നിരസിച്ചു

രണ്ടു തവണ അബദ്ധം പിണഞ്ഞ് അവർക്കൊപ്പം പോയി. ഇനിയതുണ്ടാവില്ല. ഞങ്ങൾ എൻഡിഎയിൽ ഉറച്ചുനിൽക്കും- നിതീഷ് പറഞ്ഞു.

MV Desk

പറ്റ്ന: പ്രതിപക്ഷ സഖ്യത്തിലേക്കുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ ക്ഷണം തള്ളി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. രണ്ടു തവണ അബദ്ധം പിണഞ്ഞ് അവർക്കൊപ്പം പോയി. ഇനിയതുണ്ടാവില്ല. ഞങ്ങൾ എൻഡിഎയിൽ ഉറച്ചുനിൽക്കും- നിതീഷ് പറഞ്ഞു.

വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ലാലു കഴിഞ്ഞ ദിവസം ജെഡിയുവിനെ ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ എന്തു പറയാനാണ് എന്നായിരുന്നു നേരത്തേ നിതീഷിന്‍റെ പ്രതികരണം. എന്നാൽ, ഇന്നലെ ലാലുവിന്‍റെ ക്ഷണം പൂർണമായി തള്ളി.

ഞങ്ങൾക്കു മുൻപ് ബിഹാറിൽ അധികാരത്തിലിരുന്നവർ ഒന്നും ചെയ്തില്ല. അക്കാലത്ത് ഇരുട്ടുവീണാൽ പുറത്തിറങ്ങാൻ പേടിച്ചിരുന്നു ജനങ്ങൾ. അവരോട് രണ്ടു തവണ സഖ്യമുണ്ടാക്കിയത് ഞങ്ങൾക്കു പറ്റിയ പിഴവാണ്- നിതീഷ് പറഞ്ഞു.

അന്നു സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു. ഇന്ന് ജീവിക എന്ന പേരിൽ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ കാണാം. ഈ മാതൃകയാണ് കേന്ദ്ര സർക്കാർ അജീവിക എന്ന പേരിൽ ആവർത്തിച്ചത്. ഗ്രാമീണ വനിതകളുടെ മുഖങ്ങളിൽ ഇന്ന് ആത്മവിശ്വാസമുണ്ടെന്നും നിതീഷ്. ഈ വർഷം അവസാനമാണു ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു