ദേവഗൗഡ 
India

പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല: ദേവഗൗഡ

അതേ സമയം തന്‍റെ മകൻ എച്ച്.ഡി. രേവണ്ണയ്ക്കെതിരേയുള്ള കേസുകൾ നിർമിക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നീതു ചന്ദ്രൻ

ബംഗളൂരു: എം പി പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള ലൈംഗികാതിക്രമ കേസിൽ മൗനം വെടിഞ്ഞ് ജെഡിഎസ് നേതാവും പ്രജ്വലിന്‍റെ മുത്തച്ഛനുമായ എച്ച്. ഡി. ദേവഗൗഡ. കേസിൽ കൊച്ചു മകൻ കുറ്റക്കാരനെന്ന് തെളിയുകയാണെങ്കിൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ദേവഗൗഡ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം തന്‍റെ മകൻ എച്ച്.ഡി. രേവണ്ണയ്ക്കെതിരേയുള്ള കേസുകൾ നിർമിക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ സംസാരിക്കാൻ ഗൗഡ തയാറായില്ല. ഈ കേസിൽ കൂടുതൽ പേർ ഉൾ‌പ്പെട്ടിട്ടുണ്ട്. ആരുടെയും പേരു വലിച്ചിഴയ്ക്കാൻ താൻ ഒരുക്കമല്ല.സംഭവം കോടതിയുടെ പരിഗണനയിലിരിക്കേ ഇക്കാര്യത്തിൽ കൂടുതൽ സംസാരിക്കുന്നത് ശരിയല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്