രാഹുൽ ഗാന്ധി 

file

India

അമിത് ഷായ്‌ക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

അമിത് ഷായ്ക്കെതിരേ രാഹുൽ ഗാന്ധി 2018 ൽ നടത്തിയ അപകീർത്തി പരാമർശത്തിലാണ് കോടതി നടപടി

Namitha Mohanan

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി.

ഈ മാസം 26 ന് കോടതിയിൽ നേരിട്ടെത്തിനാണ് നിർദേശം. നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല.

കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു രാഹുലിന്‍റ പരാമർശം. 2018 ൽ നടത്തിയ പരാമർശത്തിലാണ് കോടതി നടപടി

വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു; ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി