ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; ഗംഗയും യമുനയും കരകവിഞ്ഞു, 184 പേർക്ക് ജീവൻനഷ്ടപ്പെട്ടു

 
India

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; ഗംഗയും യമുനയും കരകവിഞ്ഞു, 184 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്

Namitha Mohanan

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ‌ വ്യാപക മഴക്കെടുതി. ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന്ത് ഇതുവരെ 184 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ.

ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്. 13 ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഗംഗ, യമുന നദികൾ കരകവിഞ്ഞൊഴുകി. ഉത്തരാഖണ്ഡിലും മഴ ശക്തമാണ്. നൈനിത്താൽ ഹൽദ്വാനി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അടുത്ത 5 ദിവസം കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും