India

കവിഞ്ഞൊഴുകി യമുന, പ്രളയ മുന്നറിയിപ്പ്: അംബാലയിൽ 730 വിദ്യാർഥികൾ സ്കൂളിൽ കുടുങ്ങി

പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ സ്കൂളുകൾ 13 വരെ അടച്ചിടാൻ തീരുമാനിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ നഗരങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്.

ഡൽഹിയൽ യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു. ഡൽഹിയിൽ ഏത് സാഹചര്യം നേരിടാൻ സർക്കാർ തയാറാകണമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ഹരിയാനയിലെ അംബാലയിലുള്ള ചമൻ വാടിക കന്യാസ്കൂളിൽ 750 ഓളം കുട്ടികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സിരക്പൂരിലേക്ക് കരസേന പുറപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കനത്ത മഴ തുടരുന്നതിനാൽ ഡൽഹിയിൽ നിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകൾ റദ്ദാക്കി. പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ സ്കൂളുകൾ 13 വരെ അടച്ചിടാൻ തീരുമാനിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി