India

പ്രതീക്ഷയിൽ കന്നട നാട്: ഇനി സിദ്ധരാമയ്യ നയിക്കും

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സ്ഥാനമേറ്റു.

ഗവർണർ താവർചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മല്ലികാർജുൻ ഖാർഗെ, പ്രിയാങ്ക ഗാന്ധി, രാഹുൽ എന്നിവരടങ്ങുന്ന പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ദൈവനാമത്തിലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെയുടെ സത്യപ്രതിജ്ഞ.

സത്യ പ്രതിജ്ഞ ചെയ്ത 8 മന്ത്രിമാർ

  • ജി. പരമേശ്വര - ദളിത് വിഭാഗം

  • കെ.എച്ച് മുനിയപ്പ - ദളിത് വിഭാഗം

  • കെ. ജെ. ജോർജ് - മുൻ ആഭ്യന്തര മന്ത്രി

  • എം.ബി. പാട്ടീൽ - ലിഗായത്ത് സമുദായ

  • സതീഷ് ജർക്കിഹോളി - പിസിസി വർക്കിങ് പ്രസിഡന്‍റ്

  • പ്രിയങ്ക് ഖാർഗെ - മല്ലികാർജുൻ ഖാർഗെയുടെ മകൻ

  • രാമലിംഗ റെഡ്ഡി - മുൻ മന്ത്രി

  • സമീർ അഹമ്മദ് ഖാൻ - മുസ്ലിം സമുദായാംഗം

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലിൻ, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ, മ​ഹാ​രാ​ഷ്‌​ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, രാ​ജ്സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌ലോ​ത്ത്, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു