kanhaiya kumar 
India

കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

മെയ് 17ന് പ്രചാരണത്തിനിടെ ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം

Renjith Krishna

ന്യൂഡല്‍ഹി: പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡല്‍ഹി കോണ്‍ഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അജയ് കുമാർ എന്നയാളാണ് ഡൽഹി പൊലീസിൻ്റെ പിടിയിലായത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

മെയ് 17ന് പ്രചാരണത്തിനിടെ ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. ആപ് കൗണ്‍സിലറുമായി യോഗം നടത്തി പുറത്തേക്ക് വന്ന കനയ്യ കുമാറിനെ ചിലര്‍ വന്ന് മാല ചാര്‍ത്തുകയും ഇതിനിടെ ആക്രമണം നടത്തുകയുമായിരുന്നു. ആപ് കൗണ്‍സിലര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി