ചെങ്കോട്ട സ്ഫോടനം

 
India

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

കശ്മീർ സ്വദേശിയും ഡോക്റ്ററുമായ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കശ്മീർ സ്വദേശിയും ഡോക്റ്ററുമായ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായിരിക്കുന്നത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് എൻഎഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി. അറസ്റ്റ് ചെയ്ത ഇയാളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മുഖ‍്യ പ്രതിയായ ഉമർ നബിക്ക് ഇയാൾ സഹായം ചെയ്തു നൽകിയിരുന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരേ കുറ്റമുണ്ട്.

അതേസമയം, കേസിൽ അറസ്റ്റിലായ ഡോക്റ്റർ മുസമ്മിൽ‌ ഷക്കീലിനെയും സംഘത്തെയും ചോദ‍്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശൃംഖലയെയും കണ്ടെത്തുന്നതിനു വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്.

ന‍്യൂസിലൻഡ് പരീക്ഷ വിജയകരമായി പൂർത്തിയാക്കി സൂര‍്യകുമാറിന്‍റെ നീലപ്പട

'കേരളത്തെ വീണ്ടും അപമാനിക്കാനുള്ള ശ്രമം'; കേരള സ്റ്റോറി 2 നെതിരേ മന്ത്രി സജി ചെറിയാൻ

എപ്സ്റ്റീൻ ഫയൽസിൽ‌ മോദിയുടെ പേര്: അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാലയം

സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല