India

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

നിയമമന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കും

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിർദേശത്തെക്കുറിച്ചു പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതിയുടെ അധ്യക്ഷനാകും. നിയമ വിദഗ്ധരും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണറും ഉൾപ്പെടെയുള്ളവരാകും സമിതി അംഗങ്ങൾ. അതു സംബന്ധിച്ച് നിയമമന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കും.

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഒരു തെരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല.

ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിലടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതു വഴി പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ