ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

 
file image
India

ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്

Namitha Mohanan

ശ്രീനഗർ: ജമ്മു കശ്മീരിലെ ദാരയിൽ ഓപ്പറേഷൻ മാഹാദേവിന്‍റെ ഭാഗമായി സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീരിലെ ദാരയ്ക്കടുത്തുള്ള ലിഡ്വാസ് പ്രദേശത്ത് ഭീകരരുടെ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 പേരെ വധിക്കുകയായിരുന്നു.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ദാര മേഖല ദുഷ്‌കരവും ദുർഘടവുമായ ഭൂപ്രകൃതിയിലുള്ള ഒരു അറിയപ്പെടുന്ന ട്രെക്കിങ് കേന്ദ്രമാണ്. ഈ പ്രദേശത്താണ് ഏറ്റുമുട്ടൽ തുടരുന്നത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി