പ്രിയങ്ക ഗാന്ധി

 
India

"നമ്മുടെ മകൾ പ്രധാനമന്ത്രിയാകും"; പ്രിയങ്കയെ ആശീർവദിച്ച് സന്ന്യാസി

അവിശ്വസനീയതയോടെ ചിരിച്ചു കൊണ്ടാണ് പ്രിയങ്ക അവിടെ നിന്ന് മടങ്ങിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയാകട്ടെ എന്ന് പ്രിയങ്ക ഗാന്ധിയെ ആശീർവദിച്ച് കാമാഖ്യ ക്ഷേത്രത്തിലെ സന്ന്യാസി. അസം സന്ദർശനത്തിന്‍റെ ഭാഗമായി കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ ക്ഷേത്രത്തിലെ നാഗസന്ന്യാസികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കൗതുകകരമായ സംഭവം നടന്നത്. പ്രിയങ്കയ്ക്കൊപ്പം ഒരു ഫോട്ടോ ആവശ്യപ്പെട്ടു കൊണ്ട് എത്തിയ ഒരു സന്ന്യാസി പ്രിയങ്കയുടെ തലയിൽ കൈ വച്ച് നമ്മുടെ മകൾ പ്രധാനമന്ത്രിയാകും എന്ന് ആശീർവദിച്ചു.

അവിശ്വസനീയതയോടെ ചിരിച്ചു കൊണ്ടാണ് പ്രിയങ്ക അവിടെ നിന്ന് മടങ്ങിയത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക അസമിലെത്തിയത്. ഗ്വാഹട്ടിയിലെ രാജീവ് ഭവനിലെത്തിയ പ്രിയങ്ക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

മഹിളാ കോൺഗ്രസ് എൻഎസ് യുഐ നേതാക്കളും കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നു. സംസ്ഥാനത്തെ സ്ഥാനാർഥികളെ നിർണയിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

എപ്സ്റ്റീന് വിലപ്പെട്ട വിവരങ്ങൾ കൈമാറി; ബ്രിട്ടിഷ് രാജാവ് ചാൾസിന്‍റെ സഹോദരൻ അറസ്റ്റിൽ

പി.കെ. ശശിയുടെ നീക്കം അറിയില്ല; കോൺഗ്രസിന്‍റെ മുന്നിൽ വിഷയം വന്നിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ

പുതിയ ബ്രാൻഡിന് പേര് നിർദേശിച്ചത് 40,000 പേർ; സാങ്കേതിക പ്രശ്നം മൂലം എല്ലാം തഴഞ്ഞ് ബെവ്കോ

'കേരള സ്റ്റോറി 2'ന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

തെറ്റായ കീഴ് വഴക്കം; തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി