.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഭീകരാക്രമണത്തിന് പഹൽഗാം കൂടാതെ മറ്റു സ്ഥലങ്ങളും ഭീകരർ ലക്ഷ‍്യമിട്ടിരുന്നു; റിപ്പോർട്ട്
file image
ന‍്യൂഡൽഹി: ഭീകരർ പഹൽഗാം കൂടാതെ മറ്റു മൂന്നു സ്ഥലങ്ങളിൽ കൂടി ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയിരുന്നു എന്ന് റിപ്പോർട്ട്. ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വ‍്യക്തിയിൽ നിന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
പഹൽഗാം കൂടാതെ ആരുവാലി, ബേതാഭ് വാലി, പ്രാദേശിക അമ‍്യൂസ്മെന്‍റ് പാർക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഭീകരർ ലക്ഷ‍്യമിട്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ഈ മൂന്നു സ്ഥലങ്ങളിൽ ഭീകരർ നിരീക്ഷണത്തിന് എത്തിയിരുന്നുവെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ പിന്മാറിയതാണെന്നും അന്വേഷണ സംഘത്തിലുള്ള ഉദ‍്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, എൻഐഎ ഭീകരരെ സഹായിച്ചെന്ന് കരുതപ്പെടുന്ന ഇരുപതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേർ ഭീകരർക്ക് നിരീക്ഷണത്തിനും മറ്റും സഹായം നൽകിയെന്നാണ് വിവരം.