പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

 
file image
India

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

പാക് ഭീകരരുടെ വിശദാംശങ്ങൾ ഇവരിൽ നിന്നു ലഭിച്ചതായി എൻഐഎ

ജമ്മു: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കു താവളമൊരുക്കിയതിന് അറസ്റ്റിലായ 2 കശ്മീരി യുവാക്കളെ ജമ്മുവിലെ പ്രത്യേക കോടതി 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ചോദ്യം ചെയ്യലിനു വേണ്ടി എൻഐഎയ്ക്ക് കൈമാറിയത്.

കഴിഞ്ഞ 22നാണ് ഇവർ അറസ്റ്റിലായത്. പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്ത പാക് ഭീകരരുടെ വിശദാംശങ്ങൾ ഇവരിൽ നിന്നു ലഭിച്ചതായി എൻഐഎ കോടതിയിൽ അറിയിച്ചു. ആക്രമണത്തിന് ഏതാനും ദിവസം മുൻപ്‌ പഹൽഗാമിലെത്തിയ ഭീകരർക്ക് താത്കാലിക കുടിലിൽ അഭയമൊരുക്കിയത് പർവേസും ബഷീറും ചേർന്നാണ്. ഇരുവർക്കും ഭക്ഷണമുൾപ്പെടെ എത്തിച്ചതും പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതും ഇവരാണ്.

ഏപ്രിൽ 22നായിരുന്നു പഹൽഗാമിലെ ബൈസരൺ വാലിയിൽ 26 സഞ്ചാരികളെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയത്. പുരുഷന്മാരെ മാറ്റിനിർത്തി അമുസ്‌ലിംകൾ എന്ന് ഉറപ്പാക്കിയശേഷമായിരുന്നു കൂട്ടക്കൊല. സംഭവത്തിൽ പ്രദേശത്തു നിന്നു കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്നാണ് എൻഐഎയുടെ നിഗമനം. ‌

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ