പഹൽഗാം ഭീകരാക്രമണം; 2 പേർ അറസ്റ്റിൽ

 
file image
India

പഹൽഗാം ഭീകരാക്രമണം; 2 പേർ അറസ്റ്റിൽ

ഭീകരാക്രമണത്തിന്‍റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ 2 പേർ അറസ്റ്റിൽ. ഭീകരരെ സഹായിച്ച പഹൽഗാം സ്വദേശികളാണ് അറസ്റഅറിലായതെന്ന് എൻഐഎ അറിയിച്ചു. ബട്ക്കോട്ട് സ്വദേശി പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാം സ്വദേശി ബഷഈർ അഹമ്മദ് ജോത്തർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

പാക് പൗരന്മാരായ മൂന്നു ലഷ്കറെ തയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ഇരുവരുടെയും മൊഴി. ആക്രമണത്തിന് മുൻപ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തെ ഒരു കുടിലിലാണ് മൂന്ന് ഭീകരർ താമസിച്ചിരുന്നത്. ഭക്ഷണവും താമസ സൗകര്യങ്ങളും ഇരുവരും ചേർന്ന് നൽകിയെന്നും എൻഐഎ വ്യക്തമാക്കി.

ഭീകരാക്രമണത്തിന്‍റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ജമ്മു കശ്മീർ പൊലീസ് അന്വേഷിച്ച കേസിൽ എൻഐഎയും സമാന്തര അന്വഷണം നടത്തി വന്നിരുന്നു. ഭീകരാക്രമണത്തിന്‍റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെ കേസ് പൂർണമായും എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി