‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്ക്കെതിരേ സൈനിക ഓപറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

 

File Image

India

‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യക്കെതിരേ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ സൈനിക നീക്കം കടുപ്പിക്കുന്നു

ഇസ്‌ലാമാബാദ്: അതിർത്തിയിൽ പാക് പ്രകോപനങ്ങളും തുടർച്ചയായ സംഘർഷങ്ങളും തുടരുന്നതിനിടെ ഇന്ത്യക്കെതിരേ സൈനിക ഓപ്പറേഷന്‍റ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് ഓപ്പറേഷനു പേരിട്ടിട്ടുള്ളത്. 'തകർക്കാനാകാത്ത മതിൽ' എന്നാണ് ഈ വാക്കിന്‍റെ അർഥം.

പാക്കിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലയിൽ 4 പാക് വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈനിക നീക്കം കടുപ്പിക്കുന്നത്.

അതേസമയം, ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനം ഇന്ത്യന്‍ സൈന്യം പ്രവർത്തനസജ്ജമാക്കി. കൂടാതെ ശ്രീനഗറിൽ പാക്കിസ്ഥാന്‍റെ 2 യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യക്കെതിരേ ഡ്രോണുകൾ വിക്ഷേപിക്കാൻ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകളും തകർത്തു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി