''അവർ സ്വാതന്ത്ര്യ സമരക്കാർ''; പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ
ന്യൂഡൽഹി: പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ. സ്വാതന്ത്ര്യ സമരക്കാരാണ് ആക്രമണം നടത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ പറഞ്ഞു.
ഭീകരരെ സഹായിച്ചിട്ടുണ്ടെന്നും പാക് പ്രതിരോധ മന്ത്രി സമ്മതിച്ചു. എന്നാൽ ലഷ്കർ ഇ തെയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി.