450 കിലോമീറ്റർ ദൂരപരിധി; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍

 
India

450 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിച്ചെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍

പരീക്ഷണങ്ങൾ പ്രകോപനമായി കണക്കാക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇസ്‌ലാമാബാദ്: കരയിൽ നിന്നു കരയിലേക്ക് വിക്ഷേപിക്കാൻ സാധിക്കുന്ന ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചുവെന്നറിയിച്ച് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള അബ്ദാലി മിസൈലാണ് പരീക്ഷിച്ചതെന്നും പാക്കിസ്ഥാൻ അവകാശവാദമുന്നയിക്കുന്നു. അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന മിസൈൽ, എക്സർസൈസ് INDUS-ന്‍റെ ഭാഗമായാണ് വിക്ഷേപിച്ചതെന്നും അവകാശപ്പെട്ടു.

പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളും പാക് അധികൃതർ പുറത്തുവിട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുന്നു എന്ന ആശങ്ക പാക് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. പാക്കിസ്താനെതിരായ നീക്കങ്ങള്‍ ഇന്ത്യ ദിനംപ്രതി കടുപ്പിച്ച് വരുന്നതിനിടെയാണിത്. പാക്കിസ്താന്‍റെ സൈനിക തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നു.

പരീക്ഷണം നടത്തിയത് എല്ലാത്തിനും സജ്ജമാകുന്നതിന്‍റെ ഭാഗമായിട്ടാണെന്നും പാക് സൈന്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. പാക്കിസ്ഥാന്‍റെ ഇത്തരം പരീക്ഷണം നടത്തൽ പ്രകോപനമായി കണക്കാക്കുമെന്ന് നേരത്തെ, ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഉടന്‍ തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ കര-നാവിക-വ്യോമ സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി