ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ കണ്ടെത്തി; സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു
representative image
ന‍്യൂഡൽഹി: ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ കണ്ടെത്തി. നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.
വളരെ ഉയരത്തിൽ പറന്നുയർന്ന ഡ്രോണുകൾ അഞ്ച് മിനിറ്റുകൾക്കകം പാക്കിസ്ഥാൻ ഭാഗത്തേക്ക് മടങ്ങി. ഡ്രോണുകൾ നിരീക്ഷണത്തിന് അയച്ചതായിരിക്കാനാണ് സാധ‍്യതെയെന്നാണ് വിലയിരുത്തൽ.