നുഴഞ്ഞു ക‍യറ്റ ശ്രമം; പാക് പൗരനെ കസ്റ്റഡിയിലെടുത്ത് ബിഎസ്എഫ്

 
India

നുഴഞ്ഞുക‍യറ്റ ശ്രമം; പാക് പൗരനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു

നുഴഞ്ഞു ക‍യറാൻ ശ്രമിച്ച പാക്കിസ്ഥാനിയുടെ കാലിൽ സൈന്യം വെടി വയ്ക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

Namitha Mohanan

ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനെ കസ്റ്റഡിയിലെടുത്തതായി ബിഎസ്എഫ് (border security force) അറിയിച്ചു. പാക്-ഇന്ത്യ അന്താരാഷ്ട്ര അതിർത്തിയായ കത്വയിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

അതിർത്തിയിൽ നുഴഞ്ഞു ക‍യറാൻ ശ്രമിച്ച പാക് പൗരന് സൈന്യം മുന്നറിയിപ്പ് നൽകിയെങ്കിലും അയാൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട് വന്നതോടെ ബിഎസ്എഫ് കാലിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരുക്കേറ്റ നുഴഞ്ഞുകയറ്റക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അയാളുടെ ഐഡന്‍റിറ്റിയും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിന്നിലെ ലക്ഷ്യവും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"

പ്രവാസി ഗ്യാലപ് പോൾ ഫലവും യുഡിഎഫിന് അനുകൂലം