ഡൽഹിയിൽ 6 വയസുകാരന്‍റെ ചെവി കടിച്ചെടുത്ത് വളർത്തുനായ; ഉടമ അറസ്റ്റിൽ

 
India

ഡൽഹിയിൽ 6 വയസുകാരന്‍റെ ചെവി കടിച്ചെടുത്ത് വളർത്തുനായ; ഉടമ അറസ്റ്റിൽ

ഞായറാഴ്ച വൈകിട്ട് കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം

Namitha Mohanan

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ ആറുവയസുകാരനു നേരെ വളര്‍ത്തുനായയുടെ ക്രൂരമായ ആക്രമണം. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കുട്ടിയുടെ ചെവി കടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ട് കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയായിരുന്നെന്നാണ് വിവരം.

നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് മാറ്റുകയായിരുന്നു. എന്നാൽ ഇതിനൊപ്പം നായ കുട്ടിയുടെ ചെവിയും കടിച്ചെടുത്തു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.

പിതൃ പുണ്യംതേടി; ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനെ തകർത്തു

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

ഇന്‍റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ: ശരത് ഉമയനല്ലൂരിന് പുരസ്കാരം

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍