India

മധ്യപ്രദേശിലും രാജസ്ഥാനിലും വിമാനാപകടം

മധ്യപ്രദേശിലെ മൊറേനയില്‍ രണ്ട് യുദ്ധവിമാനങ്ങളാണു തകര്‍ന്നു വീണത്. സുഖോയ്-30, മിറാഷ്-2000 വിമാനങ്ങളാണ് പരിശീലനപ്പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്

മധ്യപ്രദേശിലും രാജസ്ഥാനിലും വിമാനദുരന്തം. രണ്ടിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാജസ്ഥാനിലെ ഭരത്പൂരില്‍ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്നാണു പ്രാഥമിക വിവരം. എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതു വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തേക്ക് അധികൃതരും രക്ഷാപ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്നു ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ അറിയിച്ചു.

അതേസമയം മധ്യപ്രദേശിലെ മൊറേനയില്‍ രണ്ട് യുദ്ധവിമാനങ്ങളാണു തകര്‍ന്നു വീണത്. സുഖോയ്-30, മിറാഷ്-2000 വിമാനങ്ങളാണ് പരിശീലനപ്പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്. സുഖോയില്‍ രണ്ടു പൈലറ്റുമാരും, മിറാഷ് വിമാനത്തില്‍ ഒരു പൈലറ്റും ഉണ്ടായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്വാളിയാര്‍ എയര്‍ ബേസില്‍ നിന്നാണ് രണ്ടു വിമാനങ്ങളും പരിശീലനത്തിനായി പുറപ്പെട്ടത്. 

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ