നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
നിലഗിരി: തമിഴ്നാട് നീലഗിരി പേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. കൊളപ്പള്ളി അമ്മൻകാവിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകൊവിലിൽ വീട്ടുമുറ്റത്ത് വച്ച് ഉദയസൂര്യനെ കാട്ടാന ആക്രമിക്കുകയായിരുന്നു.