അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയവരുടെ തിരക്ക്. 
India

മാർച്ച് വരെ അയോധ്യയിൽ പോകരുത്: മന്ത്രിമാരോട് മോദി

ഭക്തജനത്തിരക്ക്: മന്ത്രിമാരോട് അയോധ്യ സന്ദർശനം മാർച്ച് വരെ നീട്ടാൻ മോദി നിർദേശം

VK SANJU

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് മാർച്ച് വരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്ത്രിസഭാംഗങ്ങളോടു നിർദേശിച്ചു.

പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഭക്തരുടെ നിയന്ത്രണാതീതമായ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. പ്രോട്ടോകോളുകൾ ഉള്ള മന്ത്രിമാരടക്കം വിഐപികൾ സന്ദർശനം നടത്തുന്നത് സാധാരണക്കാരുടെ ദർശനത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതിനാൽ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കേന്ദ്ര മന്ത്രിമാർ മാർച്ച് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ചൊവ്വാഴ്ച മാത്രം അഞ്ച് ലക്ഷം പേരാണ് ക്ഷേത്രം സന്ദർശിച്ചത്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറുന്ന സാഹചര്യം വരെ സംജാതമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അയോധ്യയിലേക്കുള്ള ബസുകൾ പലതും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

രാമക്ഷേത്രം സന്ദർശിക്കുന്ന വിഐപികൾ മുൻകൂട്ടി അധികൃതരെ വിവരമറിയിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിർദേശിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു; കെജിഎഫിലെ കാസിം ചാച്ചയ്ക്ക് വിട

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ മൂക്ക് മുറിച്ച് ഭർത്താവ്

നന്ദിനി നെയ്യിന് വീണ്ടും വില കൂട്ടി കർണാടക; ലിറ്ററിന് 700 രൂപ