75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം; ബിഹാറിൽ പുതിയ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
പട്ന: ബിഹാറിൽ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന (Mukhyamantri Mahila Rojgar Yojana) പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വിതം നൽകുന്ന മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പദ്ധതി ഉദ്ഘാടനം ചെയ്തു.
ബിഹാറിലെ എൻഡിഎ സർക്കാരിന്‍റെ ഒരു സംരംഭമായ മഹിളാ റോജ്ഗർ യോജന 7,500 കോടി രൂപയുടെ പദ്ധതിയാണ്. സ്വയം തൊഴിൽ, ഉപജീവന അവസരങ്ങൾ എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം.
ആർജെഡിയുടെ ഭരണത്തിനു കീഴിൽ ബിഹാറിലെ സ്ത്രീകൾ വളരെയധികം കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. റോഡുകളില്ലായിരുന്നു, ക്രമസമാധാനം ദയനീയമായിരുന്നു. എന്നാൽ ഇപ്പോൾ ന നിതീഷ് കുമാർ സർക്കാരിന് കീഴിൽ സ്ത്രീകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ലഭിക്കുന്നുവെന്നു. അതിനാൽ തന്നെ ലാലു പ്രസാദിന്‍റെ പാർട്ടിയും അവരുടെ സഖ്യകക്ഷികളും അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ജനങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.