പ്രധാനമന്ത്രി നരേന്ദ്ര മോദി
File photo
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നത വൃത്തങ്ങളെ ഉത്തരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏത് വിഷയത്തെക്കുറിച്ചാവും മോദി സംസാരിക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
തിങ്കളാഴ്ച ജിഎസ്ടി പരിഷ്ക്കരണം പ്രാബല്യത്തിൽ വരിനിരിക്കുകയാണ്, അതിന് ഒരു ദിവസം മുൻപാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, H1-B വിസ ഫീസ് വർധനയിലും മോദി പ്രതികരിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ട്.