India

അദാനി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം: രാഹുലിനെതിരെയുള്ള പൊലീസ് നടപടിയെക്കുറിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെയുള്ള ഡൽഹി പൊലീസിന്‍റെ നടപടി അദാനി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നു കോൺഗ്രസ് അധ്യകൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മൊഴിയെടുക്കാൻ ഡൽഹി പൊലീസ് അദ്ദേഹത്തിന്‍റെ വസതിക്കു മുന്നിലെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഖാർഗെ. അദാനിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയാലും ചോദ്യങ്ങൾ അവസാനിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങൾ നരേന്ദ്ര മോദിക്ക് അത്രത്തോളം പരിഭ്രമം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണു പൊലീസിനെ ഉപയോഗിച്ച് നാടകം കളിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും കോൺഗ്രസിനെയോ രാഹുൽ ഗാന്ധിയേയോ പേടിപ്പിക്കാൻ കഴിയില്ല. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടരുക തന്നെ ചെയ്യും, ഖാർഗെ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനുള്ള ശ്രമം നടത്തിയതിനു പിന്നാലെ ഖാർഗെ കോൺഗ്രസ് ആസ്ഥാനത്തെത്തി ഉന്നത നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റ

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്