prajwal revanna  
India

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

പ്രജ്വലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്

ajeena pa

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന. ജെ,ഡിഎസ് നേതാവും മുൻമന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഇപ്പോൾ ദുബായിലുള്ള പ്രജ്വൽ രേവണ്ണ മംഗളൂരു വിമാനത്താവളത്തിൽ വന്ന് കീഴടങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ എപ്പോളാണ് കീഴങ്ങുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അതേസമയം, പ്രജ്വലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്. നോട്ടീസ് പുറത്തിറക്കുന്നതിനായി ഇന്‍റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്‍റർപോളിന്‍റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടൻ നൽകും. കുറ്റകൃത്യങ്ങൾ ചെയ്തശേഷം വിദേശത്തേക്ക് കടക്കുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടീസാണ് ബ്ലൂ കോർണർ നോട്ടീസ്.

"തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കും": വി.വി. രാജേഷ്| Video

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് എട്ടിന്‍റെ 'പണി' കൊടുത്ത് മലയാളി താരങ്ങൾ

കോലിക്കും പന്തിനും അർധസെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് ജയം

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ