Draupadi Murmu
Draupadi Murmu 
India

തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനം, സേവനം, കാലാവധി എന്നിവ സംബന്ധിച്ച ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ശീതകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു.

നിയമമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറി തസ്തികയിൽ കുറയാത്ത മൂന്നു പേരുൾപ്പെട്ട സമിതിയാകും പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക തയാറാക്കി നൽകുക. ഇതിൽ നിന്നു പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും ചേർന്ന് കമ്മിഷണറെ തെരഞ്ഞെടുക്കും. ഈ സമിതി തന്നെയാകും മുഖ്യ കമ്മിഷണറെ നിയമിക്കുക.

തെരഞ്ഞെടുപ്പു കമ്മിഷണർ നിയമനത്തിന് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പകരമായാണു കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. ശീതകാല സമ്മേളനത്തിൽ പാർലമെന്‍റ് പാസാക്കിയ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പീരിയോഡിക്കൽസ് ബില്ലിനും രാഷ്‌ട്രപതി അംഗീകാരം നൽകി.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി