Prithviraj Chavan

 
India

ഓപ്പറേഷൻ സിന്ദൂറിനെതിരായ പരാമർശം; മാപ്പു പറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

ആദ്യ ദിനം തന്നെ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പരാജയപ്പെട്ടു എന്നായിരുന്നു പരാമർശം

Namitha Mohanan

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. ആദ്യ ദിനം തന്നെ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പരാജയപ്പെട്ടു എന്നായിരുന്നു പൃഥ്വിരാജ് ചവാന്‍റെ പരാമർശം. തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ തന്നെ മാപ്പു പറയില്ലെന്നുമാണ് ചവാൻ പ്രതികരിച്ചത്.

പ്രസ്താവനയിൽ ക്ഷമ ചോദിക്കില്ല. ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. അതിനാൽ തന്നെ ക്ഷമയുടെ ആവശ്യമില്ല. ഓപ്പറേഷൻ സിന്ദൂറിന്‍റെ ആദ്യ ദിനം തന്നെ ഇന്ത്യൻ സൈനിക വിമാനങ്ങൾ പാക് സേന വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടാണ് ചവാൻ ഒരു പൊതു ചടങ്ങിൽ ആരോപണം ഉന്നയിച്ചത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. സൈന്യത്തോടുള്ള അനാദരവാണ് പൃഥ്വിരാജ് ചവാൻ നടത്തിയതെന്ന് ബിജെപി പ്രതികരിച്ചു. രാഹുൽ ഗാന്ധിയും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇതി കോൺഗ്രസിന്‍റെ സൈനിക വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്നും ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവാല പ്രതികരിച്ചു.

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

ഒ. സദാശിവൻ കോഴിക്കോട് മേയർ; എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്