India

ഇന്ദിരയുടെ പാത പിൻതുടരാൻ പ്രിയങ്കയും ; തെലങ്കാനയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക തെലങ്കാനയിൽ മത്സരിക്കുകയാണെങ്കിൽ അത് ചരിത്രത്തിന്‍റെ തനി ആവർത്തനമാവും

MV Desk

ഹൈദരാബാദ്: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആദ്യമായി തെലങ്കാനയിൽ നിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. മുത്തശിയായ ഇന്ദിരാ ഗാന്ധിയുടെ പാത പിൻതുടർന്ന് തെലങ്കാനയിലെ മേദക്കിലോ മെഹബുബ് നഗറിലോ ആവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക തെലങ്കാനയിൽ മത്സരിക്കുകയാണെങ്കിൽ അത് ചരിത്രത്തിന്‍റെ തനി ആവർത്തനമാവും. 1980 ൽ മേദക്കിലായിരുന്നു ഇന്ദിര ഗാന്ധി മത്സരിച്ചത്. അധികാരത്തിൽ തിരിച്ചെത്തുന്നതിനായുള്ള നിർണ്ണായക തെരഞ്ഞെടുപ്പായിരുന്നു അത്. അവിടെനിന്നും ഇന്ദിര ഗാന്ധി വിജയിച്ച് കയറുകയും ചെയ്തു.

2024 ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പു ഫലം പൊതു തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവും.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും