"ഞങ്ങൾക്കും പണം വേണം"; വോട്ടിന് പണം കിട്ടിയില്ലെന്നാരോപിച്ച് കോയമ്പത്തൂരിൽ ഒരുകൂട്ടമാളുകൾ റോഡ് ഉപരോധിച്ചു

 
India

"ഞങ്ങൾക്കും പണം വേണം"; വോട്ടിന് പണം കിട്ടിയില്ലെന്നാരോപിച്ച് കോയമ്പത്തൂരിൽ ഒരുകൂട്ടമാളുകൾ റോഡ് ഉപരോധിച്ചു

പൊള്ളിച്ചിയിലേക്കുള്ള പ്രധാന പാത തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം

Namitha Mohanan

കോയമ്പത്തൂർ: വോട്ടിന് പണവും മറ്റ് വാഗ്ദാനങ്ങളും നൽകുന്നത് കുറ്റകരമായ കാര്യമാണെന്നിരിക്കെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരത്തിലുള്ള വിവാദങ്ങൾ ഉയർന്നു വരാറുണ്ട്. ഇപ്പോഴിതാ തങ്ങൾക്ക് വോട്ടിന് പണം ലഭിച്ചില്ലെന്ന് കാട്ടി പ്രതിഷേധവുമായി കോയമ്പത്തൂരിലെ വോട്ടർമാർ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

വോട്ടു ചെയ്യാൻ തങ്ങൾക്ക് പണം ലഭിച്ചില്ലെന്ന് കാട്ടിയാണ് ഒരു കൂട്ടമാളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോയമ്പത്തൂരിന് സമീപം കൊട്ടൂരിലാണ് സംഭവം. അയൽ പ്രദേശങ്ങളിലെ വീടുകളിൽ രാഷ്ട്രീയ പാർട്ടികൾ പണം വിതരണം ചെയ്തെന്നും തങ്ങളുടെ വാർഡിനെ അവഗണിച്ചെന്നുമാണ് ഇവരുടെ പരാതി. ഏപ്രിൽ 23 ന് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു വിചിത്ര സംഭവം.

പൊള്ളിച്ചിയിലേക്കുള്ള പ്രധാന പാത തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിരിച്ചു വിട്ടു. വോട്ടിന് പണം ചോദിക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും പിരിഞ്ഞ് പോയില്ലെങ്കിൽ കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരഞ്ഞു പോയത്. വോട്ടിന് പണം ലഭിക്കാത്തതിൽ ആദ്യമായാണ് ഇത്തരമൊരു പരസ്യ പ്രതിഷേധമുണ്ടാവുന്നത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ