India

പിഎസ്എൽവി-സി 55 വിക്ഷേപണം വിജയകരം

ന്യൂഡൽഹി: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 55 വിക്ഷേപിച്ചു. സിംഗപൂരിൽ നിന്നുള്ള ടെലോസ്-2, ലൂമെലൈറ്റ്-4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി-സി 55 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ഉച്ചയ്ക്ക് 2.19 നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 57-ാമത് വിക്ഷേപണമാണിത്.

എസ്ടി എൻജിനീയറിങാണ് 750 കിലോ ഭാരമുള്ള ടെലിയോസ്-2 ഉപഗ്രഹം നിർമിച്ചത്. കാലാവസ്ഥ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ടെലിയോസ്-2 ഉപയോഗിക്കുക. ലൂമിലൈറ്റ്-4 ന്‍റെ ഭാരം 16 കിലോഗ്രാം ആണ്. മാത്രമല്ല ഇതിനൊപ്പം ഇന്ത്യയിലെ വിവിധ സ്റ്റാർട് അപ്പുകൾ നിർമിച്ച 5 ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി 55 ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണ ജർമനിയിലെത്തിയത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്

പലിശ നിരക്ക്: റിസർവ് ബാങ്ക് കടുത്ത തീരുമാനത്തിലേക്ക്?

ഇന്ത്യൻ വനിതകൾക്ക് തുടരെ മൂന്നാം ജയം

കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് കോട്ടയം പൊലീസ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം: യദുവിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു