India

സമരവേദിയിൽ പി.ടി. ഉഷയെ കൈയേറ്റം ചെയ്തു (വീഡിയോ)

പിന്നിൽ നിന്ന് ആക്രമിച്ചത് വിമുക്ത ഭടനെന്ന് സൂചന. മാധ്യമങ്ങളുമായി സംസാരിക്കാൻ നിൽക്കാതെ ഓടി രക്ഷപെടുന്ന വിഡിയൊ പുറത്ത്.

MV Desk

ന്യൂഡൽഹി: ഗുസ്തി താരങ്ങളെ സമരവേദിയിൽ സന്ദർശിക്കാനെത്തിയ പി.ടി. ഉഷയെ കൈയേറ്റം ചെയ്തതെന്ന് സൂചന. താരങ്ങളുമായി സംസാരിച്ചു മടങ്ങുമ്പോഴാണ് സമരക്കാരെ പിന്തുണച്ച് സ്ഥലത്തെത്തിയ ഒരാൾ കൈയേറ്റം ചെയ്യുന്നത്. ഇയാൾ വിമുക്ത ഭടനാണെന്നും സൂചന.

നേരത്തെ, ജന്തർ മന്തറിലെ സമരവേദിയിൽ എത്തിയപ്പോൾ തന്നെ ജനക്കൂട്ടം ഉഷ‍യുടെ വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് വേദിയിലെത്തി സമരക്കാരുമായി ചർച്ച നടത്തി മടങ്ങിയ ഉഷ മാധ്യമങ്ങളോടു സംസാരിക്കാൻ തയാറായിരുന്നില്ല.

പിന്നിൽനിന്നുള്ള കൈയേറ്റശ്രമം മനസിലായപ്പോൾ തന്നെ ഉഷ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നും, അതിനാലാണ് മാധ്യമങ്ങളോടു സംസാരിക്കാൻ നിൽക്കാതിരുന്നതെന്നുമാണ് പുതിയ വിവരം. കഴുത്തിൽ അടിയേറ്റതായും സൂചന.

ഗുസ്തി താരങ്ങളുടെ സമരം അച്ചടക്കലംഘനമാണെന്നും, ഇത് രാജ്യത്തിന്‍റെ യശസിനു കളങ്കം വരുത്തിയെന്നും ഉഷ നേരത്തെ നടത്തിയ പ്രസ്താവനയാണ് വലിയ പ്രതിഷേധങ്ങൾക്കു കാരണമായത്.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരേ വിജിലൻസ് കേസ്

ബംഗളൂരുവിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്

ചാലക്കുടി സ്വദേശി ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

കോട്ടയത്ത് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

ജലനിരപ്പ് 138.25 അടി; മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു