Rahul Gandhi file
India

സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പുനെ കോടതിയുടെ സമൻസ്

മെയ് 9ന് രാഹുൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം

പുനെ: വി.ഡി. സവർക്കെതിരായ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അ‍യച്ച് പുനെ കോടതി. മെയ് 9ന് രാഹുൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. സവർക്കറുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടി. ലണ്ടനിൽ വച്ചു നടന്ന ഒരു പ്രസംഗത്തിനിടെയായിരുന്നു രാഹുലിന്‍റെ വിവദ പരാമർശം.

കഴിഞ്ഞ ദിവസം രാഹുലിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വാതന്ത്ര‍്യസമര സേനാനികളെ അവഹേളിച്ചാൽ സ്വമേധയാ കേസെടുക്കുമെന്ന് സുപ്രീംകോടതി വ‍്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നു പറഞ്ഞ കോടതി, സവർക്കറെ ഇന്ദിര ഗാന്ധി പുകഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടി. ചരിത്രമറിയില്ലെങ്കിൽ ഇത്തരം പരാമർശം നടത്തരുതെന്നും രാഹുലിനോട് കോടതി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു