.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Rahul Gandhi|Purnesh Modi  
India

രാഹുലിനെതിരേ അപകീർത്തി കേസ് നൽകിയ ബിജെപി നേതാവിന് പാർട്ടിയിൽ പ്രധാന ചുമതല നൽകി

രാഹുലിന്‍റെ അയോഗ്യതയ്ക്ക് വരെ കാരണമായ സാഹചര്യത്തിലാണ് ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎയായ പൂർണേഷ് മോദിക്ക് പ്രധാന ചുമതല നൽകാനുള്ള പാർട്ടിയുടെ തീരുമാനം

MV Desk

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ മോദി പരാമർശ കേസ് നൽകിയ ഗുജറാത്ത് ബിജെപി നേതാവ് പൂർണേഷ് മോദിക്ക് പാർട്ടിയിൽ പ്രധാന ചുമതല നൽകി. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയുടെയും ദാമൻ ദിയുവിന്‍റേയും പാർട്ടിയുടെ രാഷ്ട്രീയകാര്യ ചുമതലയാണ് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയിരിക്കുന്നത്. രാഹുലിന്‍റെ അയോഗ്യതയ്ക്ക് വരെ കാരണമായ സാഹചര്യത്തിലാണ് ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎയായ പൂർണേഷ് മോദിക്ക് പ്രധാന ചുമതല നൽകാനുള്ള പാർട്ടിയുടെ തീരുമാനം.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടത്തിയ റാലിയിലെ പ്രസംഗത്തിലായിരുന്നു രാഹുലിന്‍റെ മോദ പരാമർശം. കേസിൽ ഈ മാർച്ചിൽ സൂറത്ത് കോടതി രണ്ടു വർഷത്തേക്ക് അദ്ദേഹത്തെ ശിക്ഷിച്ചു. ഇതേത്തുടർന്ന് വയനാട് ലോക്സഭാ അംഗത്വം അയോഗ്യമായിരുന്നു. പിന്നീട് ഓഗസ്റ്റിൽ സുപ്രീംകോടതി ശിക്ഷാനടപടി സ്റ്റേ ചെയ്തതോടെയാണ് അംഗത്വം തിരികെ ലഭിച്ചത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ