R Praggnanandhaa 
India

ചെസ് ലോകകപ്പിൽ ഇന്ത്യയുടെ പ്രജ്ഞാനന്ദ ഫൈനലില്‍

ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രജ്ഞാനന്ദ

MV Desk

ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമെരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിൽ എത്തിയത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രജ്ഞാനന്ദയുടെ എതിരാളി.

ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രജ്ഞാനന്ദ.

ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ ആണ് പ്രജ്ഞാനന്ദ. 2018 ജൂലൈയിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുമ്പോൾ 12 വയസ്സായിരുന്നു പ്രജ്ഞാനന്ദയുടെ പ്രായം.

സഞ്ജു സൂപ്പർ കിങ്സ്

തോൽവി പരിശോധിക്കാൻ സിപിഎം; പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലും ചർച്ച

ബംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവിൽ

വിജയ് മുഖ്യമന്ത്രിയാകാൻ ഇനി എത്ര സീറ്റ് വേണം? കണക്കുകൾ അറിയാം

"നിങ്ങൾക്കെന്താണ് ഇതിൽ കാര്യം"; ശബരിമല സ്ത്രീപ്രവേശനക്കേസിൽ എൻജിഒയെ കുടഞ്ഞ് സുപ്രീം കോടതി