രാഹുൽ ഗാന്ധി 
India

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രണ്ടു ദിവസത്തെ അവധി

28ന് യാത്ര പുനരാരംഭിക്കും. 29ന് ബിഹാറിലെത്തും. 31ന് വീണ്ടും പശ്ചിമബംഗാളിലെത്തിയശേഷം ഫെബ്രുവരി ഒന്നിന് സംസ്ഥാന അതിർത്തി വിടും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രണ്ടു ദിവസത്തെ അവധി നൽകി രാഹുൽ ഗാന്ധി ഡൽഹിയിൽ. യാത്ര പശ്ചിമബംഗാളിലേക്കു കടന്നതിനു പിന്നാലെയാണു രാഹുൽ വിശ്രമമെടുത്തത്. കഴിഞ്ഞ 14ന് മണിപ്പുരിൽ നിന്നു തുടങ്ങിയ യാത്ര അസമിൽ നിന്നു കൂച്ച് ബിഹാറിലൂടെയാണു പശ്ചിമബംഗാളിലെത്തിയത്. അലിപുർദ്വാറിലെ ഫലക്കട്ടയിൽ യാത്ര അവസാനിപ്പിച്ച രാഹുൽ ഹസിമാര വിമാനത്താവളത്തിൽ നിന്നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങി. 28ന് യാത്ര പുനരാരംഭിക്കും. 29ന് ബിഹാറിലെത്തും. 31ന് വീണ്ടും പശ്ചിമബംഗാളിലെത്തിയശേഷം ഫെബ്രുവരി ഒന്നിന് സംസ്ഥാന അതിർത്തി വിടും.

തൃണമൂൽ കോൺഗ്രസും കോൺഗ്രസുമായുള്ള ബന്ധം വഷളായിരിക്കെയാണു യാത്ര പശ്ചിമ ബംഗാളിലെത്തുന്നത്. രാഹുലിന്‍റെ യാത്രയിൽ പങ്കെടുക്കില്ലെന്നു തൃണമൂൽ നേതാവ് കൂടിയായ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; നമ്പറടക്കം പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി