India

മോദി പരാമർശം: സമൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയിൽ

സൂറത്ത് കോടതിയുടെ നടപടിക്കു പിന്നാലെയാണു പട്ന കോടതിയും മോദി പരാമർശത്തിനെതിരെ രാഹുലിനെതിരെ കേസെടുത്തത്

MV Desk

പട്ന: മോദി പരാമർശത്തിൽ പട്ന കോടതി പുറപ്പെടുവിച്ചിരിക്കുന്ന സമൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചു. മോദി പരാമർശത്തിനെതിരെ ബിജെപി നേതാവ് സുശീൽകുമാർ മോദി ഫയൽ ചെയ്ത അപകീർത്തിക്കേസിലാണു പട്ന കോടതി സമൻസ് അയച്ചിരുന്നത്. ഈ സമൻസ് റദ്ദാക്കണമെന്നാണു രാഹുലിന്‍റെ ആവശ്യം. കേസ് മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണു രാഹുലിന്‍റെ പുതിയ നീക്കം.

സൂറത്ത് കോടതിയുടെ നടപടിക്കു പിന്നാലെയാണു പട്ന കോടതിയും മോദി പരാമർശത്തിനെതിരെ രാഹുലിനെതിരെ കേസെടുത്തത്. 2019-ൽ കോലാറിൽ ലോക്സഭാ പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണു രാഹുൽ വിവാദമായ മോദി പരാമർശം നടത്തിയത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി