India

''വെറുപ്പിന്‍റെ രാഷ്ട്രീയത്തെ നിശേഷം തള്ളിക്കളഞ്ഞു'', ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർണാടകയിലെ വിജയത്തിൽ ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. പണത്തിന്‍റെ അഹങ്കാരവും പാവപ്പെട്ടവന്‍റെ ശക്തിയും തമ്മിലായിരുന്നു മത്സരം. വെറുപ്പിനെതിരേ ജനം വോട്ട് ചെയ്തു. സാധാരണക്കാരുടെ ശക്തി ജയിച്ചെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

സ്നേഹത്തിന്‍റെ ഭാഷയിലാണ് കോൺഗ്രസ് പോരാട്ടം നടത്തിയത്. വെറുപ്പിന്‍റെ രാഷ്ട്രീയത്തെ അവർ നിശേഷം തള്ളിക്കളഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി 65 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുന്നു. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാംഘട്ടം മുതൽ വ്യക്തമായ ലീഡ് മുൻനിർത്തിയാണ് കോൺഗ്രസ് മുന്നേറിയത്. 224 സീറ്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 113 സീറ്റും മറികടന്ന് 137 സീറ്റിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്. കർണാടകയിലെ ആകെയുള്ള ആറ് മേഖലകളിൽ അഞ്ചിടത്തും വ്യക്തമായ ലീഡ് കോൺഗ്രസിനാണ്. തീരദേശ മേഖലയിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.

അതേസമയം, വോട്ട് വിഹിതത്തിൽ ഏറ്റവും തിരിച്ചടി കിട്ടിയത് ജെഡിഎസിനാണ്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് 5% വോട്ടിന്‍റെ നഷ്ടമാണ് ജെഡിഎസിനുണ്ടായത്. എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിന്‍റെ ഉറച്ച മണ്ഡലമായ രാമനഗരയിൽ തോറ്റത് ദേവഗൗഡ കുടുംബത്തിന് തിരിച്ചടിയായി.

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റ

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്