രാഹുൽ ഗാന്ധിയെ സന്യാസി അനുഗ്രഹിക്കുന്നു 
India

കേദാർനാഥിൽ ഭക്തർക്ക് ഭക്ഷണം വിളമ്പി രാഹുൽ ഗാന്ധി| Video

ഞായറാഴ്ചയാണ് രാഹുൽ ഉത്തരാഖണ്ഡിലെത്തിയത്

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിൽ ഭക്തർക്ക് ഭക്ഷണം വിളമ്പി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് രാഹുൽ ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ ദിവസം രാഹുൽ കേദാർനാഥിനു സമീപത്തുള്ള ആദി ശങ്കരാചാര്യ പ്രതിമ സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു. ക്ഷേത്രത്തിൽ എത്തിയ സന്യാസിമാർ അടക്കമുള്ളവർക്ക് രാഹുൽ ഭക്ഷണം വിളമ്പുന്നതും സന്യാസിമാർ രാഹുലിനെ അനുഗ്രഹിക്കുന്നതുമായ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.

1500 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഇവർക്കൊപ്പം രാഹുൽ ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തി. ഞായറാഴ്ചയാണ് രാഹുൽ ഉത്തരാഖണ്ഡിലെത്തിയത്. ക്ഷേത്രത്തിനു സമീപത്തുള്ള രാജസ്ഥാൻ ഭവനിലെ കാബ്ര നികേതനിലാണ് രാഹുൽ താമസിക്കുന്നത്. കഴിഞ്ഞ മാസം പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലെത്തി രാഹുൽ പ്രാർഥന നടത്തിയിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ