വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി കേന്ദ്രം; മരണം 38 ആയി, കാണാതായവർക്കായി തെരച്ചിൽ
ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി കേന്ദ്ര സർക്കാർ. അസം സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും പ്രധാനമന്ത്രി സംസാരിച്ചു. സിക്കിമിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആറു ദിവസമായി ശമനമില്ലാതെ പെയ്ത മഴയിൽ മരിച്ചവരുടെ എണ്ണം 38 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി നിരവധി പേരെ കാണാതായി. സിക്കിമിൽ മണ്ണിടിച്ചിലിൽ കണാതായ ലെഫ്റ്റനന്‍റ് കേണലും ഭാര്യയും ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.