ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; ഗതാഗതം സ്തംഭിച്ചു

 
India

ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; വിവിധയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു

വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡൽഹി: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ പെയ്ത മഴ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി. പ്രീത് വിഹാർ, രാജീവ് ചൗക്ക്, ഐടിഒ, ജാഫർപൂർ, ഇന്ത്യാ ഗേറ്റ്, അക്ഷർധാം, സഫ്ദർജംഗ്, ലോധി റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതായി റിപ്പോർട്ടുണ്ട്.

ഐടിഒ, ലജ്പത് നഗർ, കൊണാട്ട് പ്ലേസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ ഇഴഞ്ഞു നീങ്ങിയതായി റിപ്പോർട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്