narendra modi | ashok gehlot 
India

''മോദിയുടെ പരിപാടിയിൽ നിന്ന് എന്‍റെ പ്രസംഗം വെട്ടി'', പ്രധാനമന്ത്രിയുടെ ഓഫിസിനെതിരേ ഗെഹ്ലോത്ത്

പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിച്ചിരുന്നു, പ്രസംഗവും അനുവദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് എത്താനാവില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചതെന്ന് വിശദീകരണം.

MV Desk

ജയ്പൂർ: രാജസ്ഥാനിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നു തന്‍റെ പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. സികാറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിലെ പ്രസംഗമാണ് വെട്ടിയത്. എന്നാൽ ഗെഹ്ലോത്ത് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചതെന്നാണ് പിഎംഒയുടെ വിശദീകരണം.

പ്രധാനമന്ത്രിയെ താൻ ട്വിറ്ററിലൂടെ സ്വാഗതം ചെയ്യുന്നതായും പിഎംഒ പ്രസംഗം റദ്ദാക്കിയതിനാലാണ് ഇത് ചെയ്യുന്നതെന്നും ഗെഹ്ലോത്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു. സികാറിലെ പരിപാടിയില്‍ ഗെഹ്ലോത്തിന്‍റെ സാന്നിധ്യത്തെ അങ്ങേയറ്റം വിലമതിക്കുന്നതായി പിഎംഒ ട്വീറ്റിനു മറുപടി നല്‍കി.

പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിച്ചിരുന്നു, പ്രസംഗവും അനുവദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് എത്താനാവില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചത്- പിഎംഒ പറഞ്ഞു. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിക്ക് സികാറില്‍ നിശ്ചയിച്ചിട്ടുള്ളത്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം

രാഹുലിന്‍റെ ജന്മദിനത്തിന് 'ജോബ് ഫെയര്‍' സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന