തേജ് പ്രതാപ് യാദവ് 
India

അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് ശ്രീരാമൻ എത്തില്ല; സ്വപ്നത്തിലെത്തി പറഞ്ഞെന്ന് ബിഹാർ മന്ത്രി

സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല

പട്ന: അയോധ്യയിൽ 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ ശ്രീരാമൻ പങ്കെടുക്കില്ലെന്ന് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ശ്രീരാമൻ പങ്കെടുക്കില്ലെന്ന് സ്വപ്നത്തിലെത്തി പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാവും. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ? നാല് ശങ്കരാചര്യന്മാരുടെ സ്വപ്നങ്ങളിൽ ശ്രീരാമൻ വന്നു. എന്‍റേയും സ്വപ്നത്തിലും ശ്രീരാമൻ വന്നു. അവിടെ കപടതയുള്ളതിനാൽ താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ പറഞ്ഞു.- തേജ് പ്രതാപ് പറഞ്ഞു.

അതേസമയം സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ബീഹാർ മന്ത്രി പറഞ്ഞത്.

പാർട്ടിയുടെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു

മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി; അതീവ ജാഗ്രതയിൽ പൊലീസ്

അതുല്യയുടെ മരണം: വിചാരണ തിങ്കളാഴ്ച തുടങ്ങും

സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ

ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര