India

രാമനവമി ആഘോഷത്തിനിടെ തീപിടുത്തം; ക്ഷേത്രത്തിന്‍റെ മേർക്കൂര പൂർണമായും കത്തിനശിച്ചു

ആന്ധ്രപ്രദേശ്: രാമനവമി ആഘോഷത്തിനിടെ ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ തീപിടുത്തം. ക്ഷേത്രത്തിന്‍റെ മേർക്കൂര പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. തീപിടുത്തതിനുള്ള കാരണവും ഇതുവരെ വ്യക്തമല്ല.

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ വേണുഗോപാല സ്വാമി ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. 100 കണക്കിന് ആളുകൾ രാമനവമി ആഘോഷത്തിൽ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

എന്നാൽ തീപിടുത്തം ഉണ്ടായത് ശ്രദ്ധയിൽപെട്ടതോടെ അകത്തുണ്ടായവരെ ഒഴിപ്പിച്ചതോടെ വലിയ അപകടമാണ് ഒഴിവാക്കാന്‍ സാധിച്ചതെന്നാണ് അധികൃതർ അറിയിച്ചത്. സ്ഥലത്ത് ര‍ക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

സ്ത്രീ വിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത ടിടിഇക്ക് ഗുരുതര പരുക്ക്; റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും