.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: മഹാരാഷ്ട്രയിലെ പൊലീസ് ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ല വ്യാഴാഴ്ച ചുമതലയേറ്റു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
1988 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ മുമ്പ് ഡെപ്യൂട്ടേഷനിൽ സിആർപിഎഫ് ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടിരുന്നു. ശുക്ല 2024 ജൂണിൽ വിരമിക്കും, അതിനാൽ അവരുടെ കാലാവധി നിലവിൽ 6 മാസമായിരിക്കും, എന്നാൽ ഇത് സർക്കാരിന് നീട്ടാവുന്നതാണ്.
ഡിസംബർ 29 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) യോഗം ചേർന്നിരുന്നു.ഡിജിപി തസ്തികയിലേക്കു 3 ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇതനുസരിച്ച് വ്യാഴാഴ്ചയാണ് ശുക്ലയുടെ നിയമനത്തിന് സർക്കാർ ഉത്തരവിറക്കിയത്.